Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kicks

ഒ​രു പെ​നാ​ല്‍​റ്റി ര​ണ്ടു കി​ക്ക്..!

ഇം​ഗ്ല​ണ്ടി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി കി​ക്ക് ആ​ദ്യം ല​ക്ഷ്യം​ക​ണ്ടി​ല്ലെ​ങ്കി​ലും ഫ്ര​ഞ്ചു​കാ​ര​നാ​യ റ​ഫ​റി ക്ലെ​മ​ന്‍റ് ട​ര്‍​പി​ന്‍ വീ​ണ്ടും എ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ക്രൊ​യേ​ഷ്യ x ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ന്‍റെ 10-ാം മി​നി​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്ന്‍ എ​ടു​ത്ത ആ​ദ്യ ഷോ​ട്ട് ക്രൊ​യേ​ഷ്യ​ന്‍ ഗോ​ളി ഡൊ​മി​നി​ക്ക് ലി​വാ​കോ​വി​ച്ച് ത​ട​ഞ്ഞു. എ​ന്നാ​ല്‍, ഹാ​രി കെ​യ്ന്‍ കി​ക്ക് എ​ടു​ക്കു​ന്ന​തി​നു മു​മ്പ് ഗോ​ള്‍ ലൈ​നി​ല്‍​നി​ന്ന് ലി​വാ​കോ​വി​ച്ച് മു​ന്നോ​ട്ടു​വ​ന്ന​തും ക്രൊ​യേ​ഷ്യ​ന്‍ ഡി​ഫെ​ന്‍​ഡ​ര്‍ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ലേ​ക്ക് ക​ട​ന്ന​തു​മാ​യി​രു​ന്നു റീ ​ടേക്കി​നു വി​ധി​ക്കാ​ന്‍ കാ​ര​ണം. പെ​നാ​ല്‍​റ്റി എ​ടു​ക്കു​ന്ന​തു​വ​രെ ഗോ​ള്‍ കീ​പ്പ​ര്‍ ഗോ​ള്‍ ലൈ​ന്‍ വി​ട്ട് മു​ന്നോ​ട്ടു​വ​രാ​നോ, എ​തി​ര്‍ ടീ​മു​ക​ള്‍ ബോ​ക്‌​സി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​നോ പാ​ടി​ല്ല.

വി​എ​ആ​റി​ലൂ​ടെ​യാ​ണ് ര​ണ്ടാ​മ​തും പെ​നാ​ല്‍​റ്റി എ​ടു​ക്കാ​ന്‍ റ​ഫ​റി വി​ധി​ച്ച​ത്. ര​ണ്ടാം ശ്ര​മ​ത്തി​ല്‍ ഹാ​രി കെ​യ്ന്‍ ഗോ​ള്‍ നേ​ടി.

Latest News

Corehub Up